പുന്നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

പുന്നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഇരിട്ടി: ശാരീരികാസ്വാസ്ഥ്യം മൂലം ചികിത്സതേടിയെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുന്നാട് മാതൃ നിലയത്തിൽ രജീഷ് (46) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഡോക്ടറെ കാണാനായി വീട്ടിലെത്തിയപ്പോൾ മുറ്റത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമാസായുകയായിരുന്നു.
പുന്നാട്ടെ ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ കെ.ആർ. കരുണാകരന്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: രാജീവൻ, ശിവജി, സജീവൻ, റെജിന, ശ്രീജ, പരേതനായ ബാബു.
പരിയാരം കണ്ണൂർ ഗവ. മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം (ഇന്ന് ) തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസകരിക്കും.