ആദിവാസി സംഗമവുംധാരാവീസ് ബാൻ്റ് വാർഷികവും

ആദിവാസി സംഗമവും
ധാരാവീസ് ബാൻ്റ് വാർഷികവും


ഇരിട്ടി ; സാംസ്കാരിക രാഷ്ട്രീയ പരിപാടികളിലെ ശബ്ദ സാന്നിധ്യമായി മാറിയ പായം കോണ്ടമ്പ്ര ഊരുകൂട്ടത്തിലെ ധാരാവീസ് നാസിക് ഡോൾബാന്റ് സെറ്റിന്റെ മൂന്നാം വാർഷികവും ആദിവാസി സംഗമവും കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വിവിധ ആദിവാസി ഊരുകളിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം വിനോദ് കുമാർ അധ്യക്ഷനായി. കെ വി സക്കീർഹുസൈൻ ഉപഹാര വിതരണം നടത്തി. ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ , ഏരിയാ സെക്രട്ടറി പി കെ അനന്തൻ ,  പി പങ്കജാക്ഷി, ഷിതു കരിയാൽ, കെ കെ ലമീഷ്, കെ കെ ഷിജിത്ത്, കെ രമേശൻ എന്നിവർ സംസാരിച്ചു. നാടൻ പാട്ടും അരങ്ങേറി.