എസ്എൻഡിപി ഇരിട്ടി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി
ഉളിക്കൽ : വന്യജീവികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകുക, കേരള അതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കുക, ഉളിക്കൽ പയ്യാവൂർ പഞ്ചായത്തുകളിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എസ്എൻഡിപി ഇരിട്ടി യൂണിയൻ ഉളിക്കൽ ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡൻസി കെ. വി. അജി ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. കെ. ശശി, ടോമി മൂക്കനോലി, ദാവൂദ്, അപ്പച്ചൻ കൂമ്പഗ്ഗൽ, ബാബുരാജ് ഉളിക്കൽ, റെജിമോൻ, ജോസഫ് മാസ്റ്റർ, ഉണ്ണിമിശിഹാ പള്ളി വികാരി ഫാദർ ജയ്സൺ കൂനാനിയിൽ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റെ സെക്രട്ടറി അനൂപ് പനയ്ക്കൽ, ജീൻസ് ഉളിക്കൽ, പ്രസ് ക്ലബ് പ്രസിഡന്റ് കെ. കെ. സുരേഷ് മാസ്റ്റർ കെ. കെ. സോമൻ, എ. എം. കൃഷ്ണൻകുട്ടി, ചന്ദ്രമതി ടീച്ചർ, രാധാമണി ഗോപി, യു.എസ്. അഭിലാഷ്, കെ.എം. രാജൻ എന്നിവർ സംസാരിച്ചു. ശാഖാ യോഗം പ്രസിഡണ്ട് ബി. ദിവാകരൻ സ്വാഗതവും, സെക്രട്ടറി എൻ. കെ. റോയി നന്ദിയും പറഞ്ഞു.