ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുസ്ലീം ലീഗിന്‍റെ മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട് നടക്കും

ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുസ്ലീം ലീഗിന്‍റെ മനുഷ്യാവകാശ മഹാറാലി ഇന്ന് കോഴിക്കോട് നടക്കുംകോഴിക്കോട്:  ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മുസ്ലീം ലീഗിന്‍റെ മനുഷ്യാവകാശ മഹാറാലി ഇന്ന് നടക്കും.

വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന റാലിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥിയാകും. റാലി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ഗാസയിലെ ഇന്ധനക്ഷാമം അതിരൂക്ഷമായതോടെ ഇക്കാരണത്താല്‍ പ്രദേശത്ത് കൂട്ടമരണം നടക്കുമെന്ന് സന്നദ്ധ സംഘടകള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് മൂന്നു ലിറ്റര്‍ വെള്ളം വീതം മാത്രമാണ് ലഭിക്കുന്നതെന്നും സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.