മദ്യ ലഹരിയിൽ നിരന്തരം ശല്യം; മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

മദ്യ ലഹരിയിൽ നിരന്തരം ശല്യം; മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ


കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്. 

സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണമെന്ന് അമ്മ പൊലീസിന് മൊഴി നൽകി.