തേങ്ങയിടാന്‍ കോള്‍ സെന്റര്‍, നവംബര്‍ ആദ്യ വാരം പ്രവര്‍ത്തന സജ്ജമാകും

തേങ്ങയിടാന്‍ കോള്‍ സെന്റര്‍, നവംബര്‍ ആദ്യ വാരം പ്രവര്‍ത്തന സജ്ജമാകും 
സംസ്ഥാന നാളികേര വികസന ബോര്‍ഡിന്റെ 'തെങ്ങിന്റെ ചങ്ങാതികൂട്ടം' കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ തെങ്ങിന്‍ ചുവട്ടിലെത്തും. നവംബര്‍ ആദ്യ വാരത്തിലാണ് കോള്‍ സെന്റര്‍ ആരംഭിക്കുക.

നാളികേര വികസന കോര്‍പറേഷന്റെ കോള്‍ സെന്റര്‍ നമ്പറിലേക്ക് തെങ്ങ് കയറാന്‍ ആളെ ആവശ്യപ്പെട്ടാല്‍ കോള്‍ സെന്റര്‍ മുഖേന നിങ്ങളുടെ പഞ്ചായത്തുമായി ബന്ധപ്പെടുകയും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികൾ വീടുകളിൽ എത്തി തേങ്ങയിടുകയും ചെയ്യും.

തേങ്ങയിടുന്നതിന്റെ കൂലി ആവശ്യക്കാരനും തൊഴിലാളിയും ചേര്‍ന്നാണ് തീരുമാനിക്കേണ്ടത്. തെങ്ങിന്റെ കള പരിചരണം മുതല്‍ വിളവെടുപ്പിന് വരെ കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ ആളെ ലഭിക്കും.