ഇസ്രയേലിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇസ്രയേലിനൊപ്പമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍




ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ നിലപാടില്‍ മാറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍, സര്‍ക്കാരിന് പലസ്തീന്‍ നയത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി. കേരള സര്‍ക്കാര്‍ രാജ്യവിരുദ്ധര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു.