ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി

ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി


ഷ​വ​ർ​മ ക​ഴി​ച്ച യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. കോ​ട്ട​യം സ്വ​ദേ​ശി രാ​ഹു​ൽ.​ആ​ർ.​നാ​യ​രി​നാ​ണ് ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ദേ​ഹാ​സ്വ​സ്ത​ത ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് യു​വാ​വ് ഷ​വ​ർ​മ ക​ഴി​ച്ച​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​യാ​ൾ ഷ​വ​ർ​മ ക​ഴി​ച്ച​ത്. അ​ന്നു​മു​ത​ൽ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. രാ​ഹു​ലി​നെ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

ഭ​ക്ഷ്യ വി​ഷ​ബാ​ധ എ​ൽ​ക്കു​ക​യും പി​ന്നാ​ലെ ഹൃ​ദ​യ​ഘാ​തം ഉ​ണ്ടാ​വു​ക​യും വി​ഷ​ബാ​ധ കി​ഡ്‌​നി​യെ ബാ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ഹു​ലി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ഷ​വ​ർ​മ വി​റ്റ ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടാ​ൻ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ നി​ർ​ദേ​ശം ന​ൽ​കി. സാ​മ്പി​ളു​ക​ൾ വി​ദ​ഗ്‌​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

ഷ​വ​ർ​മ ക​ഴി​ച്ച​തി​ന് ശേ​ഷ​മാ​ണ് ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യ​തെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ഹു​ലി​ന്‍റെ മൊ​ഴി പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.