ജനം കൂട്ടത്തോടെ വയനാട്ടിലേക്ക്; താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം ഉണ്ടായിരുന്നു. ഇതും ഗതാഗത കുരുക്കിന് കാരണമായി. രണ്ട് ദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്ക് കൂട്ടമായി ആളുകള്‍ എത്തിയതാണ് ഗതാഗതക്കുരുക്ക് വൈകിട്ടോടെ രൂക്ഷമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് ഗതാഗതക്കുരുക്കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.