ആസാദികാ അമൃത് മഹോത്സവത്തിന് ഇരിട്ടി ബ്ലോക്ക് തല സമാപനം

ആസാദികാ അമൃത് മഹോത്സവത്തിന് ഇരിട്ടി ബ്ലോക്ക് തല സമാപനം 
ഇരിട്ടി : ആസാദികാ അമൃത് മഹോത്സവത്തിന് സമാപനം കുറിക്കുന്ന മേരി മാട്ടി മേരാ ദേശ് യഞ്ജത്തിന്റെ  ഇരിട്ടി ബ്ലോക്ക് തല  പരിപാടി മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ വച്ച് നടന്നു .നെഹ്റു യുവകേന്ദ്ര കണ്ണൂരിൻ്റെയും,  എൻഎസ്എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ നടന്ന ചടങ്ങ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ഡോ. നന്ത്യത്ത്  ഗോപാലകഷ്ണൻ അധ്യക്ഷത വഹിച്ചു. 
 കോളേജിൽ നിന്നും ആരംഭിച്ച അമൃതകലശയാത്ര വിവിധ കലാപരിപാടികളുടെ വാദ്യഘോഷങ്ങളുടെയും നേതൃത്വത്തിൽ പരിസരപ്രദേശങ്ങളിൽ വലംവച്ച് കോളേജിന് മുന്നിൽ സമാപിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും അമൃതകലശത്തിൽ ശേഖരിച്ച മണ്ണ് ഇരിട്ടി ബ്ലോക്കിനെ പ്രതിനിധീകരിച്ച് ബ്ലോക്ക് വളന്റിയർ അമൃതവാടികയുടെ നിർമ്മാണത്തിനായി ഡൽഹിയിൽ എത്തിക്കും. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകം ആയിരിക്കും ഈ അമൃതവാടിക . പരിപാടിയുടെ ഭാഗമായി മുൻ  നേവി ചീഫ് പെറ്റിഓഫീസർ വി.വി. ഹരീന്ദ്രനാഥിനെ ബ്ലോക്ക് പ്രസിഡന്റ് കെ. വേലായുധൻ  ആദരിച്ചു. പ്രൊഫ. അനിൽചന്ദ്രൻ പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെഹ്റു യുവകേന്ദ്ര അക്കൗണ്ട്സ് ആൻറ്  പോഗ്രാം സൂപ്രവൈസർ ടി. എം. അന്നമ്മ ആമുഖഭാഷണം നടത്തി . ഡോ. കെ.സി. ജയന്തി സ്വാഗതവും കെ.സി. ടെസ്സി നന്ദിയും പറഞ്ഞു.  നെഹ്റു യുവകേന്ദ്ര ഇരിട്ടി ബ്ലോക്ക് എൻവൈവി പി.കെ. വിഷ്ണുപ്രസാദ്, എൻഎസ്എസ് വളണ്ടിയർമരായ കെ. അതുൽദാസ്, പി. ശ്രീരാഗ്, എ. ആദിത്യ തുടങ്ങിയവർ നേതൃത്വം നൽകി.P