‘പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടു’: രാഹുൽ ഗാന്ധി

‘പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടു’: രാഹുൽ ഗാന്ധിഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിക്കാൻ എത്തിയപ്പോൾ വിമാനത്താവളത്തിൽ പൂട്ടിയിട്ടെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ടാണ് തന്നെ പൂട്ടിയിട്ടതെന്നും രാഹുൽ പറഞ്ഞു. സത്യപാൽ മാലിക്കുമായുള്ള സംസാരത്തിലാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.

അതീഖ് അഹമ്മദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുൽവാമയിലെ ചർച്ച ഒഴിവാക്കാനാണെന്നും രാഹുൽ ആരോപിച്ചു. 2024ൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിയില്ലെങ്കിൽ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് സത്യപാൽ മാലിക് സംഭാഷണത്തിനിടെ പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും സത്യപാൽ മാലിക് ആവശ്യപ്പെട്ടു.