അയ്യപ്പൻ കാവ് നെല്യാടിൽ രണ്ട് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടി

അയ്യപ്പൻ കാവ് നെല്യാടിൽ രണ്ട് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടി


കാക്കയങ്ങാട്: അയ്യപ്പൻ കാവ് നെല്യാട് പള്ളിക്ക് സമീപം ചെമ്പിലാലി ശിഹാബിന്റെ  വീടിനോടുചേർന്ന് അയ്യപ്പൻ കാവ് നെല്യാടിൽ രണ്ട് പെരുമ്പാമ്പുകളെ പിടികൂടി  . ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു പാമ്പുകളെ കണ്ടത്. അപ്പോൾ തന്നെ നാട്ടുകാർ വനം വകുപ്പിനെ അറിയിക്കുകയും തുടർന്ന് സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് 3മീറ്ററോളം വലിപ്പമുള്ള ഒരു പാമ്പിനെയും വേറൊരു ചെറിയ പാമ്പിനെയും പിടികൂടുകയുമായിരുന്നു. പിടിച്ച പെരുമ്പാമ്പുകളെ ആറളം വനത്തിൽ വിടുകയും ചെയ്തു.