പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും യാത്രാ നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ

പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും യാത്രാ നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ
കൊച്ചി: വീണ്ടും യാത്രാ നിരക്ക് വർധിപ്പിപ്പിച്ച് വിമാന കമ്പനികൾ. വിമാനനിരക്ക് നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള ഹർജി ഈ മാസം 30ന് ഹൈക്കോടതി പരിഗണനയിലിരിക്കവെയാണ് നിരക്ക് വർധനവ് ഉണ്ടായിരിക്കുന്നത്. അഞ്ചിരട്ടി വരെയാണ് നിരക്ക് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ടാണ് നിരക്ക് വർധന.

ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബർ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബർ 15 ആകുമ്പോൾ 24,300 ആയി ഉയരും. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും.

ദുബൈയിൽ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയർന്നു.