സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് റീകർവ് വിഭാഗത്തിൽ ഇരിട്ടി സ്വദേശിനി അനാമിക സുരേഷിന് ഒന്നാം സ്ഥാനം

സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് 
റീകർവ് വിഭാഗത്തിൽ ഇരിട്ടി സ്വദേശിനി  അനാമിക സുരേഷിന്  ഒന്നാം സ്ഥാനം


ഇരിട്ടി: കേരളാ സ്റ്റേറ്റ് അർച്ചറി അസോസിയേഷൻ കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ ശനിയാഴ്ച നടത്തിയ  സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് റീകർവ് വിഭാഗത്തിൽ ഇരിട്ടി സ്വദേശിനി അനാമിക സുരേഷ് ഒന്നാം സ്ഥാനം നേടി.  ഇരിട്ടി കടത്തുംകടവ് പുതുശ്ശേരിയിലെ കാർപ്പെന്റർ തൊഴിലാളി സുരേഷിന്റേയും പരേതയായ കൃഷ്ണാ സുരേഷിന്റെയും മകളാണ് അനാമിക.  ആർച്ചറിയിൽ ജില്ലാ തലത്തിലും , സംസ്ഥാന തലത്തിലും  ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയിട്ടുണ്ട്.   ഇതിനെത്തുടർന്ന് വേൾഡ് യൂത്ത് ആർച്ചറി ചാമ്പ്യൻ ഷിപ്പിന്റെയും ഏഷ്യാ കപ്പിന്റെയും ട്രയൽസിൽ പങ്കെടുക്കാൻ അനാമികക്കായി.  ഇതിൽ പങ്കെടുത്ത  കേരളത്തിലെ ആദ്യത്തെയും ഏക താരവുമാണ് അനാമിക .