രാത്രി 11ന് ശേഷം കടകള്‍ക്ക് നിയന്ത്രണം; തൃക്കാക്കര നഗരസഭയ്‌ക്കെതിരെ പ്രോഗ്രസ്സിവ് ടെക്കികളുടെ പ്രതിഷേധം

രാത്രി 11ന് ശേഷം കടകള്‍ക്ക് നിയന്ത്രണം; തൃക്കാക്കര നഗരസഭയ്‌ക്കെതിരെ പ്രോഗ്രസ്സിവ് ടെക്കികളുടെ പ്രതിഷേധം

തൃക്കാക്കര നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രോഗ്രസ്സിവ് ടെക്കികള്‍. തൃക്കാക്കരയില്‍ രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധവും നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

അനേകായിരങ്ങള്‍ രാത്രിയും പകലുമായി ജോലി ചെയ്യുന്ന കേരളത്തിലെ ഐടി മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക്. പകലും രാത്രിയിലുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെയാണ്. രാത്രിയില്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ ഐടി മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തെയാണ് തടസപ്പെടുത്തുന്നത്. ഇതിനെതിരെയാണ് തൃക്കാക്കര നഗരസഭക്കെതിരെ നൈറ്റ് മാര്‍ച്ച് പ്രതിഷേധവും നടത്തിയത്