ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റിൽ നട്ടും ബോൾട്ടും; ആശുപത്രിയിൽ നിന്നും 13.7 ലക്ഷം രൂപ നഷ്ടപരിഹാരം 32 വർഷത്തിനു ശേഷം

ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റിൽ നട്ടും ബോൾട്ടും; ആശുപത്രിയിൽ നിന്നും 13.7 ലക്ഷം രൂപ നഷ്ടപരിഹാരം 32 വർഷത്തിനു ശേഷം


ശസ്ത്രക്രിയയ്ക്കിടെ വയറിൽ നട്ടും ബോൾട്ടും മറന്നു വച്ച സംഭവത്തിൽ പ്രൈവറ്റ് ആശുപത്രിയോട് യുവതിയ്ക്ക് 13.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

1991 ജൂൺ 24 നാണ് 35 കാരിയായ യുവതിയ്ക്ക് പുതുച്ചേരിയിലെ നല്ലം ആശുപത്രിയിൽ ഡോ.  ശ്രീരാമമൂർത്തിയുടെ നേതൃത്വത്തിൽ ഗർഭാശയം നീക്കം ചെയ്ത ശസ്ത്രക്രിയ നടന്നത്. ശാസ്ത്രക്രിയക്ക് ശേഷം നേരിട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയെ 1991 ജൂലൈ 17 ന് വീണ്ടും ഇതേ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. 2003 വരെ നിരവധി ഡോക്ടർമാരെ ചികിത്സക്കായി യുവതി സമീപിച്ചു, 2003 നവംബറിലാണ് യുവതിയുടെ ശരീരത്തിൽ പുറത്ത് നിന്നുള്ള എന്തോ ഒന്ന് കുടുങ്ങിയിട്ടുള്ളതായി ഗൈനക്കോളജിസ്റ്റ് ഡോ. മിനി രവി സ്ഥിരീകരിച്ചത്.

‘മന്‍സൂര്‍ അലിഖാന് ഇനിയും സിനിമകള്‍ കിട്ടും, ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല’; ചിന്മയി ശ്രീപാദ

തുടർന്ന് മറ്റൊരു ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ 2003 ഡിസംബറിൽ ഇവ നീക്കം ചെയ്തു. ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് നൽകാമെന്നും നഷ്ടപരിഹാരമായി 50,000 രൂപ നൽകാമെന്നും നല്ലം ഹോസ്പിറ്റൽ പറഞ്ഞു എങ്കിലും യുവതി വഴങ്ങിയില്ല. ആശുപത്രിക്ക് എതിരെ യുവതി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുൻപാകെ പരാതി സമർപ്പിച്ചു. നഷ്ടപരിഹാരമായി 84 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

‘ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ’; സത്യം ശിവം സുന്ദരം ഷൂട്ടിങ്ങില്‍ സംഭവിച്ചതിനെ കുറിച്ച് ഹരിശ്രീ അശോകന്‍

ചികിത്സാ ചെലവായി 6 ലക്ഷം രൂപയും, വീട്ടിലെ ആവശ്യങ്ങൾക്ക് മറ്റൊരു ജോലിക്കാരിയെ 12 വർഷത്തോളം നിർത്തേണ്ടി വന്നതിന് 72,000 രൂപയും, യുവതി അനുഭവിക്കേണ്ടി വന്ന മറ്റ് ബുദ്ധിമുട്ടുകൾക്ക് എല്ലാം കൂടി ചേർത്ത് 7 ലക്ഷം രൂപയും സേവനത്തിൽ ഉണ്ടായ പിഴവിനും അശ്രദ്ധയ്ക്കും 5000 രൂപയും നൽകാൻ നല്ലം ആശുപത്രിയോട് 2012 ഏപ്രിൽ 20 ന് പുതുച്ചേരി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ആവശ്യപ്പെട്ടു.

നല്ലം ആശുപത്രി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുൻപാകെ അപ്പീൽ സമർപ്പിച്ചെങ്കിലും നവംബർ 10ന് ദേശീയ കമ്മീഷൻ സംസ്ഥാന കമ്മീഷന്റെ ഉത്തരവ് ശരിവച്ചു.