ഇന്ന് കേരളപ്പിറവി; കേരളീയം 2023ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ഇന്ന് കേരളപ്പിറവി; കേരളീയം 2023ന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം




തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളീയം പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരളീയത്തിന്റെ പ്രധാന വേദികളിൽ ഒന്നായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കല സാംസ്‌കാരിക രാഷ്‌ട്രീയ പ്രമുഖർ മുഖ്യ അതിഥികൾ ആകും. മോഹൻലാൽ, മമ്മൂട്ടി, ശോഭന, മഞ്ജു വാര്യർ, കമൽഹാസൻ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുക്കും.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി തലസ്ഥാന നഗരിയിലെ 42 വേദികളിലായി ആണ് നടക്കുന്നത്. വേദികളിൽ കലാസാംസ്‌കാരിക ഭക്ഷ്യ മേളകൾ ഉൾപ്പെടെ അരങ്ങേറും. 4000ത്തിലാധികം കലാകാരന്മാർ കേരളീയത്തിന്റെ ഭാഗമാകും.