ഒറ്റയക്ക് പോരാടി അസ്മത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 244 റൺസ് കുറിച്ച് അഫ്ഗാനിസ്ഥാൻ

ഒറ്റയക്ക് പോരാടി അസ്മത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 244 റൺസ് കുറിച്ച് അഫ്ഗാനിസ്ഥാൻഅഹമ്മദാബാദ്: അസ്മത്തുള്ളയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കക്കെതിരെ ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും അഫ്ഗാന്‍റെ സെമി പ്രതീക്ഷകൾ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്സഗാൻ അസ്മത്തുള്ള ഒമ്രാസിയുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 244 റൺസാണ് നേടിയത്. 107 പന്തിൽ 97 റൺസ് നേടിയ അസ്മത്തുള്ള പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കൻ നിരയിൽ ജെറാൾഡ് കോർട്സീ നാല് വിക്കറ്റെടുത്തു. ലും​ഗി എൻ​ഗിഡിയും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യ വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തതിന് ശേഷം അഫ്​ഗാൻ ഓപ്പണർമാർ പുറത്തായി. റഹ്മാനുള്ള ​ഗുർബാസ് 25ഉം ഇബ്രാഹിം സദ്രാൻ 15ഉം റൺസെടുത്ത് പുറത്തായി.പിന്നാലെ ക്രീസിലെത്തിയ റഹ്മത്ത് ഷാ 26 , ഹസ്മത്തുള്ള 2 , ഇക്രാം 12 , മുഹമ്മദ് നബി 2 , റാഷിദ് ഖാൻ 14, നൂർ അഹമ്മദ് 26 , മുജീബ് റഹ്മാൻ 8 , നവീൻ ഉൾ ഹഖ് 2 എന്നി അഫ്ഗാന്‍ ബാറ്റന്‍ സ്കോര്‍ ഉയര്‍ത്താടെ വേഗന്ന് കൂടാരം കയറിയത്. അഫ്ഗാനിസ്ഥാനെ പ്രതിസന്ധിലാക്കി.

ബൗളിംഗ് കരുത്തിൽ ദക്ഷിണാഫ്രിക്കയെ കൂടി തകർത്താൽ അഫ്ഗാന് അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാം. നേരത്തെ ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും വീഴ്ത്തി ടൂർണമെന്‍റിന്‍റെ 'ടീം' എന്ന ആരാധകരുടെ വിശേഷണം അഫ്ഗാൻ സ്വന്തമാക്കിയിരുന്നു.