ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.ശനിയാഴ്ച വൈകുന്നേരം 3.36നാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
അത്യാഹിതങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള സോണ്‍ അഞ്ചിലാണ് ഡല്‍ഹിയുള്ളത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നേപ്പാളില്‍ 5.6 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായിരുന്നു.