മാ​വോ​യി​സ്റ്റ് ആക്രമണം; ഇ​രി​ട്ടി​യി​ലെ 3 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ശ​ക്തം

മാ​വോ​യി​സ്റ്റ് ആക്രമണം; ഇ​രി​ട്ടി​യി​ലെ 3 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ശ​ക്തംഇ​രി​ട്ടി: വ​യ​നാ​ട് പേ​രിയയി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രി​ട്ടി​യി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ള്ള മൂ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ക​ബ​നി ദ​ള​ത്തി​ന്‍റെ ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ങ്ങ​ൾ നി​ര​ന്ത​ര തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ഇ​രി​ട്ടി എ​എ​സ് പി ​ത​പോ​ഷ്‌ ബ​സു​മ​താ​രി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ക​ബ​നീ​ദ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​കൂ​ടി​യാ​യ ഇ​വി​ട​ങ്ങ​ളി​ൽ മാവോയിസ്റ്റ് സി.​പി.​ മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ലത​വ​ണ എ​ത്തി​യി​രു​ന്നു.

ആ​റ​ളം ഫാം ​വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ 15 കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ൽ മൂ​ന്ന് വ​നം വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​ർ​ക്ക് നേ​രേ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മാ​വോ​യി​സ്റ്റ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വെ​ടി ഉ​തി​ർ​ത്ത സം​ഭ​വും ഉ​ണ്ടാ​യി​രു​ന്നു.