കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചുആലപ്പുഴ: കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ 4.30ന് ആയിരുന്നു അന്ത്യം. സിപിഐ മുന്‍ ജില്ലാ സെക്രട്ടറിയാണ് ആര്‍. രാമചന്ദ്രന്‍.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കൊല്ലം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കും. സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ചവറ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസുകളിലും വീട്ടിലും ഇന്ന് പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു.