കേരളപ്പിറവി ആഘോഷത്തിൻറെ ഭാഗമായി ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം പരിപാടി സംഘടിപ്പിച്ചു


കേരളപ്പിറവി ആഘോഷത്തിൻറെ ഭാഗമായി ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം പരിപാടി സംഘടിപ്പിച്ചു

ഇരിട്ടി :
കേരളപ്പിറവി ആഘോഷത്തിൻറെ   ഭാഗമായി ആറളം  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  മാഞ്ചോട്ടിൽ ഒരു സർഗ്ഗ വസന്തം പരിപാടി സംഘടിപ്പിച്ചു.
കേരളപ്പിറവി നൃത്തശില്പം,  ഓപ്പൺ ലൈബ്രറി സമർപ്പണം , കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം,  കുട്ടി ടീച്ചർമാരുടെ ക്ലാസ് ശൃംഖല തുടങ്ങിയവ അടങ്ങിയതാണ് പരിപാടി.

പ്രധാനാധ്യാപകൻ മുഹമ്മദലി മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  
സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് സ്വാഗതവും വിദ്യാരംഗം കൺവീനർ  സവിത പി സി നന്ദിയും പറഞ്ഞു.
പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ പതിപ്പുകളുടെ പ്രകാശനം നടത്തി . മദർ പിടിഎ പ്രസിഡണ്ട് രമ്യാ ദിലീപ്, ബിനി ടി എസ് , ഷിജിമ ടി പി ,സന്തോഷ് ജോസഫ് ,സിയ മുഹമ്മദ് ,അനുഷ്ക തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ റഷീദ് ആണ് ക്ലാസ് എടുത്തത്.

ഓപ്പൺ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുടെ തുക 
എസ്.എസ്.എൽ.സി 2000 -2001 ബാച്ച്  പ്രധാനാധ്യാപകനെ ഏൽപ്പിച്ചു.
ത്രൈമാസ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്