കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം.
യൂത്ത് കോൺഗസ് ജില്ലാ വൈസ് പ്രസിഡന്റുമായ മഹിത, സുധീഷ് എന്നിവരാണ് അപ്രതീക്ഷിതമായി വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതുകണ്ട സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ കൂട്ടംകൂടി മർദിച്ചു. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ചതായാണ് റിപ്പോർട്ട് .
.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടത്തിയത് പഴയങ്ങാടി എരിപുരത്ത് വെച്ചാണ്
സംഘർഷത്തിൽ തലയ്ക്കും മറ്റു പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നവകേരള സദസിന്റെ പേരിൽ സി.പി.ഐ.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.