രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . “എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു! ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ.” എന്ന് എക്സിൽ അദ്ദേഹം കുറിച്ചു.
देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं।
Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives.
— Narendra Modi (@narendramodi) November 12, 2023
ദീപാവലി വിളക്കുകളുടെ ഉത്സവം എന്നും അറിയപ്പെടുന്നു. ഇത് ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിന്റെയും പ്രതീകമാണ്.
‘ദീപോത്സവ് 2023’ൽ 22.23 ലക്ഷത്തിലധികം വിളക്കുകൾ കത്തിച്ച് അയോധ്യ പുതിയ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ വർഷം ദീപാവലി തലേന്ന് 15.76 ലക്ഷം ദിയ കത്തിച്ചതിന്റെ ലോക റെക്കോർഡാണ് തകർത്തത്.