ഫുട്ബോൾ ടർഫിലെ അറ്റകുറ്റപ്പണികൾക്കിടയിൽ അപകടം;കോഴിക്കോട് ഗോൾ പോസ്റ്റ്‌ മറിഞ്ഞ് ഒരാൾ മരിച്ചു

ഫുട്ബോൾ ടർഫിലെ അറ്റകുറ്റപ്പണികൾക്കിടയിൽ അപകടം;കോഴിക്കോട് ഗോൾ പോസ്റ്റ്‌ മറിഞ്ഞ് ഒരാൾ മരിച്ചു 


കോഴിക്കോട്: ഫുട്ബോൾ ടർഫിലെ അറ്റകുറ്റപ്പണികൾക്കിടയിൽ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു. കോഴിക്കോട് തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം. ഞായറാഴ്ച രാവിലെ 8 മണിയോടെ നടന്ന അപകടത്തിൽ കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്.

അപകടത്തിൽപ്പെട്ട സിദ്ധിഖിനെ നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ. മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന