കാറിൽ കടത്തിയ എംഡി എം എ യുമായി യുവാവ് പിടിയിൽ

കാറിൽ കടത്തിയ എംഡി എം എ യുമായി യുവാവ് പിടിയിൽ

കാസറഗോഡ്. കാറിൽ കടത്തുകയായിരുന്ന 70 ലക്ഷം രൂപയുടെ
എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം ബംബ്രാണ ബായിക്കട്ട ബത്തേരിസ്വദേശി യു.എം.മുഹമ്മദ് മുസ്തഫ (33)യെയാണ്
എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻ്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.എ.ശങ്കറും സംഘവും പിടികൂടിയത്.


വാഹന പരിശോധനക്കിടെ സീതാംഗോളിയിൽ വെച്ചാണ് കെ.എൽ. 60 .എസ് . 9429 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 10.14 ഗ്രാം എം.ഡി.എം.എ.യുമായി പ്രതി പിടിയിലായത്.
വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, അഷ്റഫ് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കെ ആർ, നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, പ്രിഷി. പി. എസ്, ബാബു വിത്തൻ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ. പി. എ എന്നിവരും ഉണ്ടായിരുന്നു.