പേരിയയിൽ ഉണ്ടായിരുന്നത് അഞ്ച് മാവോയിസ്റ്റുകൾ, കൈയ്യിൽ ഇൻസാസ് തോക്കും; പിടിയിലായവർക്കെതിരെ യുഎപിഎ

കൽപ്പറ്റ: വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ മാസം പതിനാലാം തിയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഒരുമാസത്തെ മുന്നൊരുക്കമാണ് മാവോയിസ്റ്റുകളെ പിടിക്കാൻ പൊലീസ് നടത്തിയത്. രക്തച്ചൊരിച്ചിൽ ഇല്ലാത്ത ഓപ്പറേഷനിലൂടെയായിരുന്നു രണ്ട് പേരെ പിടികൂടിയത്. ചപ്പാരം ഏറ്റുമുട്ടൽ കേരളത്തിലെ സമീപകാല മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ മികച്ചതെന്നാണ് പൊലീസ് സേനയ്ക്ക് അകത്തെ വിലയിരുത്തൽ. 2019 മാർച്ച് ഏഴിന് വൈത്തിരിയിൽ ദേശീയ പാതയ്ക്ക് സമീപമുള്ള ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടലിൽ, സിപി ജലീൽ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ പിടിയിലായ ചന്ദ്രു അന്ന് ഓടിരക്ഷപ്പെട്ടയാളാണ്