കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിലെ ആക്രമണം; ഒന്നാംപ്രതി പിടിയിൽ

കൂത്തുപറമ്പ് ഗവ: താലൂക്ക് ആശുപത്രിയിലെ ആക്രമണം; ഒന്നാംപ്രതി പിടിയിൽകൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗ ത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ട റോട് അപമര്യാദയായി പെരുമാറുക യും ആശുപത്രി സെക്യൂരിറ്റി ജീവനക്കാ രനെ ആക്രമിക്കുകയും ചെയ്ത കേസി ലെ ഒന്നാം പ്രതിയെ യശ്വന്ത്പുർ എക സ്പ്രസിൽ നിന്ന് പിടികൂടി.
കൂത്തുപറമ്പ് സൗത്ത് നരവൂരിലെ ടി. കെ. ദിൻഷാനെയാണ് റെയിൽവേ പൊലീസ് അറസ്റ്റുചെയ്തത്. എ.സി കോച്ചിൽ മറ്റൊരാളുടെ പേരിൽ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് ട്രെയിനിൽവെ ച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൂത്തുപറമ്പ് പൊലീസിന് കൈമാറി