ലിഥിയത്തിന് പിന്നാലെ ഇന്ത്യയിൽ കൂറ്റൻ സ്വർണശേഖരവും: കണ്ടെത്തിയത് ഈ ജില്ലയിൽ, ഖനനം ആരംഭിച്ച് ജിഎസ്ഐ

ലിഥിയത്തിന് പിന്നാലെ ഇന്ത്യയിൽ കൂറ്റൻ സ്വർണശേഖരവും: കണ്ടെത്തിയത് ഈ ജില്ലയിൽ, ഖനനം ആരംഭിച്ച് ജിഎസ്ഐലിഥിയത്തിന് പിന്നാലെ ഇന്ത്യയിൽ കൂറ്റൻ സ്വർണശേഖരവും കണ്ടെത്തിയതായി ഗവേഷക സംഘം. ബീഹാറിലെ ബങ്ക ജില്ലയിലാണ് വലിയ രീതിയിലുള്ള സ്വർണശേഖരം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങളുടെ വ്യത്യാസങ്ങൾക്കുള്ളിൽ തുടർച്ചയായ രണ്ടാം തവണയാണ് ബീഹാറിൽ സ്വർണത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

നേരത്തെ ബങ്ക ജില്ലയിലെ തന്നെ കട്ടോറിയ ബ്ലോക്കിന് കീഴിലുള്ള ലക്രമ പഞ്ചായത്തിലെ കർവാബ് ഗ്രാമത്തിൽ ജിഎസ്ഐ സംഘം ഖനനം നടത്തിയിരുന്നു. ഈ ഖനനത്തിൽ സ്വർണം ഉൾപ്പെടെ നിരവധി ധാതുക്കളുടെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങളാണ് സംഘം കണ്ടെത്തിയത്. നിലവിൽ, ഈ പ്രദേശത്ത് സർവ്വേയും, ഖനനവും, ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും ജിഎസ്ഐ നടത്തുന്നുണ്ട്.


ബങ്ക ജില്ലയിലെ ചന്ദേ പാട്ടി ഗ്രാമത്തിലും സ്വർണക്കല്ലിന്റെ സാന്നിധ്യം ഉണ്ടെന്ന വിവരം ജിഎസ്ഐക്ക് ലഭിച്ചിട്ടുണ്ട്. ഇതിനടുത്തായി സ്വർണഖനി ഉണ്ടെന്നാണ് സൂചന. ഈ പ്രദേശത്തുനിന്നും ഖനനം ചെയ്ത 30 പെട്ടിക്കല്ലുകൾ ഇതിനോടകം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗ്രാമത്തിലെ 6 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ജിഎസ്ഐ സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.