ജലം പാഴാക്കാൻ തുടങ്ങിയിട്ട് ഒരു മാസം തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

ജലം പാഴാക്കാൻ തുടങ്ങിയിട്ട് ഒരു മാസം തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

കേളകം: കൺഫർട്ട് സ്റ്റേഷന് പിൻവശം പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരുമാസം തിരിഞ്ഞ് നോക്കാതെ അധികൃതർ. പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് വിളിച്ചറിയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. നൂറുകണക്കിന് യാത്രക്കാരും കേളകം ടൗണിലെ വ്യാപാരികളും നിത്യേന ഉപയോഗിക്കുന്ന കേളകം പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൺഫർട്ട് സ്റ്റേഷന്റെ പൈപ്പാണ് പൊട്ടി ജലം പാഴാകുന്നത് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം