ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു

ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു


ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവന്ന കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാകായിക മത്സരങ്ങൾ സമാപിച്ചു. പുന്നാട് വെച്ച് നടന്ന സമാപന സമ്മേളനം ദേശീയ ബോളിബോൾ താരം കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. സുരേഷ്, എ. കെ. രവീന്ദ്രൻ, കൗൺസിലർമാരായ എ.കെ. ഷൈജു, മുരളീധരൻ, അബ്ദുൽ ഖാദർ കോമ്പിൽ, ശശി, ഫൈസൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഴശ്ശി ജലസംഭരണിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം നൽകിയ ഇരിട്ടി ഫയർഫോഴ്സ് സിവിൽ ഡിവൻസ് ടീമിനെയും, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിനെയും മൊമെന്റോ നൽകി അനുമോദിച്ചു.