സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷന് പേരാവൂരിൽ ഉജ്ജ്വല തുടക്കം

സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷന് പേരാവൂരിൽ ഉജ്ജ്വല തുടക്കം

പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ പേരാവൂരിൽ തുടങ്ങി. പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ശശി മുഖ്യപ്രഭാഷണം നടത്തി.

വൈകിട്ട് നാലിന് പ്രകടനം, അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.