ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം: ആലുവയിൽ പിതാവ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു; പതിനാലുകാരി ഗുരുതരാവസ്ഥയിൽ

ഇതരമതത്തിലുള്ള ആണ്‍കുട്ടിയുമായി പ്രണയം: ആലുവയിൽ പിതാവ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചു; പതിനാലുകാരി ഗുരുതരാവസ്ഥയിൽ
എറണാകുളം ആലുവയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇയാള്‍ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായില്‍ ബലമായി വിഷം ഒഴിക്കുകയും ചെയ്തു. ഒക്ടോബര്‍ 29ന് രാവിലെയാണ് സംഭവം നടന്നത്. ഇതരമതസ്ഥനുമായുള്ള പ്രണയമാണ് കാരണമെന്നാണ് സംശയം. പതിനാലുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മറ്റൊരു മതത്തിലുള്ള ആണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ പതിനാലുകാരിയെ കൊല്ലാന്‍ കാരണമായത്. എറണാകുളം ആലങ്ങാടാണ് സംഭവം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്‌കൂളിലെ സഹപാഠികളാണ്. പ്രണയബന്ധം അറിഞ്ഞതിനുപിന്നാലെ ഫോണ്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ് അതുപിടിച്ചുവാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.