യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു




യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഷിക്കാഗോയിലെ ഇലിനോയ് ലൂഥറൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു മാസം ​ഗർഭിണിയായ മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.

മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് മീരയെ ഭർത്താവ് അമൽറെജി വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.

പ്രതി അമൽ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. മീരയുടെ സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസം. ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. ശസ്ത്രക്രിയ കഴിഞ്ഞ മീരയുടെ ശരീരം മരുന്നുകളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.