ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍

ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യക്ക് നന്ദിയറിയിച്ച് ഇസ്രയേല്‍


ടെല്‍ അവീവ്: ഹമാസിനെതിരായ യുദ്ധത്തില്‍ പിന്തുണച്ച ഇന്ത്യയ്ക്ക്‌ നന്ദിയറിയിച്ച് ഇസ്രയേല്‍. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നേരത്തേ ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തെ പിന്തുണച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ ട്വീറ്റ് ചെയ്തത്.

ഹമാസിനെതിരായ യുദ്ധത്തിന് നിങ്ങളുടെ പിന്തുണയ്ക്ക്‌ നന്ദി. ഞങ്ങളുടേത് ഐ.എസിനേക്കാള്‍ മോശമായ സംഘടനയ്‌ക്കെതിരായ മുഴുവന്‍ ജനാധിപത്യ ലോകത്തിന്റെയും യുദ്ധമാണ്- കോഹന്‍ ട്വീറ്റ് ചെയ്തു.

ജയശങ്കര്‍ ശനിയാഴ്ച എലി കോഹനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഭീകരവാദത്തെ നേരിടല്‍, അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കേണ്ട ആവശ്യകത, ദ്വിരാഷ്ട്ര പരിഹാരം എന്നിവയെ സംബന്ധിച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തി. ഗാസയിലെ നിലവിലെ സാഹചര്യവും സമാധാനം ഉറപ്പാക്കാനുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള ചര്‍ച്ചയും നടന്നു.