ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയ്‌ക്കെതിരെയുള്ള കേസും തുടർ നടപടികളും റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക് എതിരെ എടുത്ത കേസും തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. ചേവായൂര്‍ പോലീസ് എടുത്ത, കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും തുടര്‍ നടപടികളും റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. പോലീസ് വാഹനം ആക്രമിച്ച് ചില്ല് തകര്‍ത്തു, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, അനധികൃതമായി സംഘം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2019 ജനുവരി മൂന്നിനാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് കെ പി ശശികലയ്ക്കെതിരെ കേസ് എടുത്തത്. എന്നാൽ ഇതിനെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി അംഗീകരിച്ചു.