ഇരിട്ടി പുഷ്‌പോത്സവം സംഘാടകസമിതി ഓഫീസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു

ഇരിട്ടി പുഷ്‌പോത്സവം സംഘാടകസമിതി ഓഫീസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു


ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പത്താമത് ഇരിട്ടി പുഷ്‌പോത്സവം സംഘാടകസമിതി ഓഫീസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ടി.എ. ജസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ പുഷ്‌പോത്സവ നഗരി സൈറ്റ് പ്ലാന്‍ പ്രകാശനം ചെയ്തു. കൗണ്‍സിലര്‍മാരായ വി.പി. അബ്ദുള്‍ റഷീദ്, കെ.നന്ദനന്‍, ഗ്രീന്‍ലീഫ് പ്രഥമ ചെയര്‍മാന്‍ ഡോ.എം.ജെ. മാത്യു, സെക്രട്ടറി പി.അശോകന്‍, വൈസ് പ്രസിഡന്റുമാരായ പി.വി. ബാബു, സി.ബാബു, ട്രഷറര്‍ ജുബി പാറ്റാനി, സി.അഷ്‌റഫ്, പി.പി. രജീഷ്, പി.സുനില്‍കുമാര്‍, ബിനു കുളമക്കാട്ട്, കെ.വി. റഷീദ് എന്നിവര്‍ പ്രസംഗിച്ചു.
ഇരിട്ടി തവക്കല്‍ കോംപ്ലക്‌സിന് സമീപം ഡിസംബര്‍ 20 മുതല്‍ ജനുവരി 7 വരെയാണ് ഇരിട്ടി പുഷ്‌പോത്സവം നടക്കുന്നത്. ഫോണ്‍: 9947771506, 949671772.