ദിവാകരൻ കുടുംബ സഹായ ഫണ്ട് കൈമാറി

ദിവാകരൻ കുടുംബ സഹായ ഫണ്ട് കൈമാറി
ഇരിട്ടി : അപകടത്തെ തുടർന്ന് മരണമടഞ്ഞ ഉളിയിലെ വ്യാപാരി വ്യവസായി സമിതി ജോയന്റ് സെക്രട്ടറിയും, ഉളിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തിയിരുന്ന നടുവനാട് നിടിയാഞ്ഞിരത്തെ എൻ ദിവാകരന്റെ  കുടുംബത്തെ സഹായിക്കാൻ   വ്യാപാരി വ്യവസായി സമിതി ഉളിയിൽ യൂണിറ്റും , ഇരിട്ടി ഏറിയാ കമ്മിറ്റിയും ചേർന്ന് സമാഹരിച്ച ദിവാകരൻ കുടുംബ സഹായ ഫണ്ട് കേരള വ്യാപാരി വ്യവസായി സമിതി  ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ ദിവാകരന്റെ മകൻ ദേവപ്രയാഗിന്  കൈമാറി. ചടങ്ങിൽ  പി. പവനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പ്രമോദ് മാനന്തേരി , എരിയ പ്രസിഡന്റ് പി.പ്രഭാകരൻ, മുൻസിപ്പൽ കൗൺസിലർ എ.കെ. രവീന്ദ്രൻ, കെ.ടി. ടോമി, നിഷാദ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.