പടക്കക്കടകളില്‍ തീപിടുത്തം; തൊട്ടടുത്ത ഫുഡ്‌കോര്‍ട്ടിലെ സിലിണ്ടറും പൊട്ടിത്തെറിച്ചു; ഒഴിവായത് വന്‍ദുരന്തം

ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ വന്‍ തീപിടിത്തം. ദീപാവലിക്ക് വില്‍ക്കാന്‍ വേണ്ടി സൂക്ഷിച്ചിരുന്ന പടക്കക്കടകളിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. തീ പടര്‍ന്ന് തൊട്ടടുത്തുള്ള ഫുഡ് കോര്‍ട്ടിലെ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു. അര്‍ദ്ധരാത്രിയായതിനാല്‍ ഫുഡ് കോര്‍ട്ടിലും പടക്കക്കടകളിലും ആളുകളുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്‌സ് പെട്ടെന്ന് തന്നെ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നും പടക്കക്കടകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.