കോഴിക്കോട്ബാലുശേരിയില്‍ പോലീസ് സ്‌റ്റേഷന്‍ കയറി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്ബാലുശേരിയില്‍ പോലീസ് സ്‌റ്റേഷന്‍ കയറി ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍കോഴിക്കോട്: ബാലുശേരിയില്‍ പോലീസ് സ്‌റ്റേഷന്‍ കയറി പോലീസുകാര്‍ക്ക് നേരെ ആക്രമണം. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബബിനേഷ്, നിതിന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി മതില്‍ ചാടിക്കടന്നാണ് ഇവര്‍ സ്‌റ്റേഷന്‍ വളപ്പില്‍ കയറിയത്.

പ്രതികള്‍ മദ്യപസംഘവും സ്ഥിരം പ്രശ്‌നക്കാരുമാണെന്ന് പോലീസ് പറയുന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തതിന് പ്രതികളെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് സ്‌റ്റേഷന്‍ കയറിയുള്ള ആക്രമണം.

ആദ്യം രണ്ട് തവണ സ്‌റ്റേഷനില്‍ കയറിയ ഇവരെ പുറത്താക്കി ഗേറ്റ് അടച്ചിരുന്നു. ഇതോടെയാണ് മൂന്നാം തവണ മതില്‍ ചാടി സ്‌റ്റേഷനില്‍ കയറിയത്. സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐയെ മര്‍ദ്ദിച്ചു. ഇതോടെ സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രി തന്നെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.