ചാവശ്ശേരി ടൗണിൽ വെച്ച് വാഹനാപകടത്തിൽ പരുക്കേറ്റ റിട്ട. എസ്.ഐ.മരിച്ചു

ചാവശ്ശേരി ടൗണിൽ വെച്ച്  വാഹനാപകടത്തിൽ പരുക്കേറ്റ റിട്ട. എസ്.ഐ.മരിച്ചു
ഇരിട്ടി:ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. പൊലിസ് സബ് ഇൻസ്പെക്ടർ മരിച്ചു.

ചാവശ്ശേരി ടൗണിലെ തേജസിൽ എ.വത്സൻ (63) ആണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.

കഴിഞ്ഞ സപ്തംബർ 8 ന് വൈകീട്ട് ചാവശ്ശേരി ടൗണിൽ മാവേലി സ്റ്റോറിനു മുന്നിൽ വെച്ചാണ് വത്സനെ ഓട്ടോയിടിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്ന വത്സൻ അഞ്ചരക്കണ്ടി മെഡി.കോളജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

ഭാര്യ: കെ.കെ.അനിത.

മക്കൾ: അനീഷ് കുമാർ, വിപീഷ് (പൊലിസ് ).

മരുക്കൾ: സോന (കൊട്ടിയോടി), നിധി (ചൂളിയാട്)

സംസ്കാരം: ഇന്ന് വൈകീട്ട് 2മണിക്ക് ചാവശ്ശേരിപറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ