തലശ്ശേരിയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു; ന്യായാധിപർ ഉൾപ്പെടെയുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം

തലശ്ശേരിയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചു; ന്യായാധിപർ ഉൾപ്പെടെയുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം


തലശ്ശേരി: ജില്ല കോടതിയിൽ ന്യായാധിപർ ഉൾപ്പെടെയുള്ളവർക്ക് അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക്ക വൈറസാണെന്ന് സ്ഥിരീകരണം. രോഗം ബാധിച്ചവരിൽ നിന്നും ശേഖരിച്ച് വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധന ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആരോഗ്യ വിഭാഗം അധികൃതരാണ് ഇക്കാര്യം പുറത്തു വിട്ടത്. കൊതുകിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നാണ് നിഗമനം. കോടതിവളപ്പിൽ വെള്ളിയാഴ്ച കൊതുക് നശീകരണം നടത്തി. കൂടാതെ കോടതിക്ക് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു.

 ചൊറിച്ചൽ, കൈകാൽ സന്ധി വേദന, കണ്ണിന് കഠിനമായ നീറ്റൽ എന്നീ പ്രയാസങ്ങളാണ് പലരും അനുഭവിക്കുന്നത്.