ഡ്രസ് കോഡ് ഹിജാബിന് ബാധകമല്ല; വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കർണാടക

ഡ്രസ് കോഡ് ഹിജാബിന് ബാധകമല്ല; വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കർണാടകബെം​ഗളൂരു: മത്സര പരീക്ഷകളിൽ തല മറക്കുന്ന വസ്ത്രങ്ങളും നിരോധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ. നേരത്തെ പരീക്ഷയിൽ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ എക്സാമിനേഷൻ അതോറിറ്റി തീരുമാനിച്ചിരുന്നു. കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാറിന് തീരുമാനം മാറ്റേണ്ടി വന്നത്. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാൽ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ഡ്രസ് കോഡ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കാനാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ലെന്നും പക്ഷേ ഹിജാബിന് ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 18, 19 തീയതികളിലാണ് പരീക്ഷ.