ക്ഷീരകർഷകൻ തൂങ്ങിമരിച്ച നിലയിൽക്ഷീരകർഷകൻ തൂങ്ങിമരിച്ച നിലയിൽ


വയനാട്: സംസ്ഥാനത്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. കല്ലോടി പറപ്പള്ളിയിൽ ജോയി എന്ന തോമസ് ആണ് ആത്മഹത്യ ചെയ്തത്. 59 വയസായിരുന്നു. കടബാധ്യത മൂലമാണ് ക്ഷീര കർഷകന്റെ ആത്മഹത്യയയെന്നാണ് വിവരം.


ഇദ്ദേഹം പ്രദേശത്തെ നാലു ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിരുന്നു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശി സുബ്രഹ്മണ്യൻ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.