കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചശേഷം ആള്‍ക്കൂട്ട ആക്രമണം ഭയന്ന് ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വടകര-തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസുകല്‍ സര്‍വീസ് നിര്‍ത്തിവെച്ചു. ബസ് ഡ്രൈവറായ ജീജിത്തിന്‍റെ മരണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.വടകര - തലശ്ശേരി റൂട്ടിലോടുന്ന ഭഗവതി ബസിന്റെ ഡ്രൈവർ മനേക്കരയിലെ ജീജിത്താണ് ഇന്നലെ വൈകിട്ട് 6.15നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന മെമു ട്രെയിൻ തട്ടി മരിച്ചത്.അപകടത്തിനു പിന്നാലെ ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും നാട്ടുകാരിൽ ചിലർ പിന്തുടരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ജീജിത്തിന്‍റെ മരണത്തില്‍ ന്യൂ മാഹി പോലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.