ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് രണ്ടംഗ സംഘം പട്ടാപ്പകൽ സ്വർണമാല മോഷ്ടിച്ചു

ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് രണ്ടംഗ സംഘം പട്ടാപ്പകൽ സ്വർണമാല മോഷ്ടിച്ചു
ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് ഉത്തരേന്ത്യക്കാരെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേർ ചേർന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞു.ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.രണ്ടര പവൻ തൂക്കമുള്ള മാലയാണ് അപഹരിച്ചത്.

വെള്ളി മോതിരം വാങ്ങാനെത്തിയ ഇരുവരും 600 രൂപയുടെ മോതിരം വാങ്ങി പണം നല്കിയ ശേഷമാണ് ഉടമയുടെ കണ്ണ് വെട്ടിച്ച് സ്വർണമാല മോഷ്ടിച്ചത്.ഇരിട്ടി പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി പരിശോധിച്ച് അന്വേഷണം
തുടങ്ങിയിട്ടുണ്ട്.