
കണ്ണൂര്‍: നവകേരള സദസ് ഇന്നും കണ്ണൂരില്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കെതിരേ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വേദികളില്‍ കൂടുതല്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടം, അഴീക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലാണ് സദസ് നടക്കുക. കൂടാതെ മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. കണ്ണൂര്‍ ബര്‍ണശേരി നായനാര്‍ അക്കാദമിയിലാണ് പ്രഭാത യോഗം.10.30നാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.
നവകേരള സദസിന്റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും മന്ത്രിമാര്‍ പര്യടനം നടത്തും. ഡിസംബര്‍ 24ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് പരിപാടിയുടെ സമാപനം.