കണ്ണൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

കണ്ണൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

കണ്ണൂർ: ഷാർജയിൽ നിന്ന് ഇന്ന് പുലർച്ചെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നുമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടിയത്.

കണ്ണൂർ ചപ്പാരപടവ് സ്വദേശി മുസ്തഫ , വയസ്സ് 33, സലാമത്ത് മൻസിൽ എന്നയാളെയാണ് പിടികൂടിയത്. എയർപോർട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എളമ്പാറയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ഇയാൾ ശരീര ഭാഗത്ത്‌ ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയയിൽ മൂന്ന് സ്വർണ മിശ്രിതം കണ്ടെത്തി. പിന്നീട് സ്വർണ മിശ്രിതം വേർതിരിച്ചെടുത്തതിൽ 832.4 ഗ്രാം സ്വർണം ലഭിച്ചു.കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് പരിശോധനയാണ് എയർപോർട്ടും പരിസരത്തും നടത്തിവരുന്നത്. എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്