മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം

മൈസൂരിൽ KSRTC സ്വിഫ്റ്റ് ഡ്രൈവർക്ക് മർദനം. കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിന് പരുക്കേറ്റു. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂർ സ്റ്റേഷൻ മാസ്റ്റർ രജിൽ പിടിയിലായി. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാർട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം.ദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് അധിക സർവീസുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. നവംബർ 8 ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.