ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ
സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയ പരിധി ഡിസംബർ 14 വരെയാണ്.ഇനി ഒരാഴ്ച കൂടി മാത്രമാണ് സൗജന്യ സേവനം ലഭിക്കുകയുള്ളൂ.

ആധാർ കാർഡ് ഉടമകൾക്ക് സ്വന്തമായി തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നതാണ്. ജനങ്ങളുടെ തിരക്ക് പരിഗണിച്ച് ഈ വർഷം സെപ്റ്റംബറിലാണ് സൗജന്യമായി ആധാർ വിവരങ്ങൾ തിരുത്താനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയത്.

സെപ്റ്റംബർ 14 മുതൽ ഡിസംബർ 14 വരെയാണ് അനുവദിച്ച സമയം. പത്ത് വർഷത്തിലധികമായി ആധാർ വിവരങ്ങൾ പുതുക്കാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

‘my aadhar’ എന്ന പോർട്ടലിലൂടെയാണ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ മൊബൈൽ നമ്പർ നിങ്ങളുടെ ആധാർ നമ്പറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.